തീവ്രവാദത്തിന്​ എതിരായാണ്​ പോരാട്ടം; കശ്​മീരികൾക്കെതിരല്ല -മോദി

ന്യൂഡൽഹി: തീവ്രവാദത്തിന്​ എതിരായാണ്​ ഇന്ത്യൻ സർക്കാറി​​െൻറ പോരാട്ടമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ക ശ്​മീരിന്​ വേണ്ടിയാണ്​ ഇന്ത്യയുടെ പോരാട്ടം. എന്നാൽ കശ്​മീരികൾക്ക്​ എതിരല്ല. കശ്​മീരി വിദ്യാർഥികൾക്ക്​ എതിര ായി രാജ്യത്ത്​ നടക്കുന്ന ആക്രമങ്ങൾ അംഗീകരിക്കാൻ കഴിക്കാൻ കഴിയില്ലെന്നും​ മോദി കൂട്ടിച്ചേർത്തു.

ഇന്ത്യ-പാക്​ പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ വാക്കു തന്നിരുന്നു. എന്നാൽ, ഇംറാൻ വാക്ക്​ പാലിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.

ഇന്ത്യ മാത്രമല്ല ലോകം മുഴുവനും പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാകും. മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ അതിനെതിരെ പോരാടാതിരുന്ന പാർട്ടിയാണ്​ കോൺഗ്രസ്​. വായ്​പകൾ എഴുതി തള്ളാനുള്ള കോൺഗ്രസ്​ തീരുമാനം തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുള്ള ഗിമ്മിക്ക്​ മാത്രമാണെന്നും മോദി പരിഹസിച്ചു.

Tags:    
News Summary - Our fight is against terrorism, not Kashmiris-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.