ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും വലുതാണ് ഇന്ത്യ; അമിത് ഷാക്ക് മറുപടിയുമായി ഉവൈസി

ന്യൂഡൽഹി: ഹിന്ദി ദിവസിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവനക്ക് മറ ുപടിയുമായി അസദുദ്ദീൻ ഉവൈസി എം.പി. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

ഹിന്ദി എല്ലാവരുടെയും മാതൃ ഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള അവകാശം ആർട്ടിക്ക്ൾ 29 നൽകുന്നു. ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വയെക്കാളും വലുതാണ് ഇന്ത്യ -എ.ഐ.എം.ഐ.എം നേതാവ് ഉവൈസി ട്വിറ്ററിൽ പറഞ്ഞു.

‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്താൻ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കിൽ അത് ഹിന്ദിക്കാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Tags:    
News Summary - owaisi-slams-amit-shah-over-hindi-language-remark-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.