ഇസ്ലാമാബാദ്: പാനമ രേഖകൾ പുറത്തുവന്നതിന് പിന്നാലെ അഴിമതിേക്കസിൽ പാക് ധനകാര്യമന്ത്രി ഇഷാക് ദർ (67) കുറ്റക്കാരനെന്ന് കോടതി. നാഷനൽ അക്കൗണ്ടബിലിറ്റി കോടതിയാണ് ദറിനെ കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്നാൽ, ലണ്ടനിൽ ചികിത്സയിലായതിനാൽ ഇദ്ദേഹം കോടതിയിൽ ഹാജരായില്ല. കേസിൽനിന്ന് മന്ത്രിയെ ഒഴിവാക്കണമെന്ന അഭിഭാഷകെൻറ അപേക്ഷ കോടതി തള്ളി. കേസ് ഡിസംബർ നാലിന് വീണ്ടും പരിഗണിക്കും.
പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ നവാസ് ശരീഫ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനകേസിൽ ധനമന്ത്രിക്കെതിരെ കേസെടുത്തത്. നവംബർ 14ന് ദറിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ചികിത്സയുടെ പേരിൽ നാലുതവണ ദർ കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനാൽ ദറിെൻറ പേര് യാത്രാവിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പാക് അഴിമതി വിരുദ്ധ കോടതി നീക്കം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.