ജാജ്ജർ (ഹരിയാന): വ്യാജ തിരിച്ചറിയൽരേഖകളുമായി ഒമ്പതുമാസം ഹരിയാനയിലെ ക്ഷേത്രത്തിൽ തങ്ങിയ പാകിസ്താൻ സ്വദേശിയെ പൊലീസ് പിടികൂടി. ജാജ്ജർ ബഹദൂർഗഡിന് സമീപമുള്ള ഇസ്കോൺ ക്ഷേത്രത്തിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ പക്കൽനിന്ന് പാകിസ്താൻ പാസ്പോർട്ടും ഇന്ത്യയിൽനിന്ന് നേടിയ ആധാർ, പാൻകാർഡുകളും പിടിച്ചെടുത്തു. പാസ്പോർട്ടിൽ ഇയാളുടെ പേര് രാജ എന്നാണ്. 2013ലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. കഴിഞ്ഞവർഷം വിസ കാലാവധി കഴിഞ്ഞു. ഇത് നീട്ടിക്കിട്ടാൻ ഒാൺലൈനായി അപേക്ഷിച്ചിട്ടുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.