ന്യൂഡൽഹി: അലഞ്ഞുതിരിയുന്ന പശുക്കളുടെ ക്ഷേമവും ഗോശാലകൾക്ക് നൽകിയ ഫണ്ട് വിനിയോഗവും പരിശോധിക്കാൻ ഡൽഹി നിയമസഭ സമിതിയെ നിയോഗിച്ചു.
സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഡൽഹിയിലെ മുനിസിപ്പൽ കോർപറേഷനുകൾക്കെതിരെ ആം ആദ്മി പാർട്ടി എം.എൽ.എമാർ ക്രമക്കേട് ആരോപണം ഉന്നയിച്ചതിനെതുടർന്നാണ് നടപടി. എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജ് അവതരിപ്പിച്ച വിഷയം നിയമസഭ അംഗീകരിക്കുകയായിരുന്നു.
പശുക്കൾ അലഞ്ഞുതിരിയാത്ത ഡൽഹിയാക്കി മാറ്റുമെന്നും പശുക്കളിൽ മൈക്രോചിപ് ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും എം.എൽ.എ ആരോപിച്ചു. ഒരു പശുവിന് 20 രൂപ വീതം നൽകിയിട്ടും വീണ്ടും ഫണ്ട് ആവശ്യപ്പെടുന്നത് ക്രമക്കേടിന് ഉദാഹരണമാണെന്നും വിമർശനമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.