ചെന്നൈ: സെൻറ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന സെക്രേട്ടറിയറ്റിലെ ഉപമുഖ്യമ ന്ത്രി ഒ. പന്നീർസെൽവത്തിെൻറ പുതുക്കിയ ഒാഫിസ് മുറിയിൽ യാഗപൂജ നടത്തിയത് വിവാദ മായി. ഞായറാഴ്ച പുലർച്ച നാലു മുതലാണ് ഹൈന്ദവ പുരോഹിതരുടെ നേതൃത്വത്തിൽ യാഗപൂജകൾ നടന്നത്.
പന്നീർസെൽവവും അടുത്ത അനുയായികളും ഉദ്യോഗസ്ഥരും ഇതിൽ പെങ്കടുത്തു. പിന്നീട് എട്ടു മണിയോടെയാണ് പന്നീർസെൽവം തിരിച്ചുപോയത്.
വാസ്തുദോഷം ഇല്ലാതാക്കുന്നതിെൻറ ഭാഗമായി ഇൗയിടെ ഒാഫിസ് മുറി പുതുക്കിപ്പണിതിരുന്നു. അർധരാത്രി സെക്രേട്ടറിയറ്റിൽ യാഗപൂജ നടത്തിയതു സംബന്ധിച്ച് ഉപമുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
അഴിമതി കേസിൽ ജയലളിത ജയിലിൽ പോയി. ഇതേപോലെ കൊടനാട് കൊലപാതക കേസുമായി ബന്ധപ്പെട്ട് എടപ്പാടി പളനിസാമിയും ജയിലിലേക്ക് പോകും. മുഖ്യമന്ത്രിപദത്തിലേക്ക് ഒഴിവ് വരുന്നത് കണക്കിലെടുത്താവണം പന്നീർസെൽവം യാഗപൂജ നടത്തിയതെന്നും സ്റ്റാലിൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.