ന്യൂഡൽഹി: എം.പിമാർക്ക് പാർലമെൻറിൽ കയറാൻ കോവിഡ് ബാധയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം.
ഇതിനായി പാർലമെൻറ് സമ്മേളനം ആരംഭിക്കുന്ന 14ന് 72 മണിക്കൂർ മുമ്പ് ടെസ്റ്റിന് വിധേയരാകണം. അതുകൂടാതെ പാർലമെൻറിൽ എത്തുന്ന എം.പിമാർക്കായി റിസപ്ഷനിൽ റാപിഡ് ആൻറിജൻ ടെസ്റ്റ് നടത്തി നെഗറ്റിവ് എന്ന് ഉറപ്പിക്കും.
ആരോഗ്യ മന്ത്രാലയത്തിെൻറ ശിപാർശകൾക്ക് അനുസൃതമായി രാജ്യസഭയും ലോക്സഭയും ഇറക്കിയ മാർഗനിർദേശങ്ങളിലൊന്നാണിത്. എം.പിയുടെ സ്റ്റാഫോ, കുടുംബാംഗങ്ങളോ കോവിഡ് പോസിറ്റിവായാൽ എം.പി 14 ദിവസത്തെ ക്വാറൻറീനിൽ പോകണം.
അവർക്കും പരിശോധന വേണം. എം.പിമാർക്കു മാത്രമല്ല, മാധ്യമപ്രവർത്തകർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. സെൻട്രൽ ഹാളിൽ മുതിർന്ന മാധ്യമപ്രവർത്തകർക്കും മുൻഎം.പിമാർക്കും ഇക്കുറി പ്രവേശനമില്ല. എം.പിമാരുടെ എണ്ണവും സെൻട്രൽ ഹാളിൽ പരിമിതപ്പെടുത്തും.
എം.പിമാരും കുടുംബാംഗങ്ങളും സ്റ്റാഫംഗങ്ങളും ഏഴു ദിവസത്തിനു ശേഷം വീണ്ടും പരിശോധനക്ക് വിധേയരാകണം. പാർലമെൻറ് സെക്രേട്ടറിയറ്റ് സ്റ്റാഫ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇത് ബാധകമാണ്. കോവിഡ് ബാധയില്ലെന്ന് ആവർത്തിച്ചു സ്ഥിരീകരിക്കാനാണിത്. ഈ പരിശോധനക്ക് പാർലമെൻറിൽ ക്യാമ്പ് സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.