ഒഡീഷ റെയിൽവേ ​ൈലൻ പദ്ധതിക്ക്​ മൂന്നു മിനുട്ട്​കൊണ്ട്​ അനുമതി നൽകി കേന്ദ്ര റെയിൽ മന്ത്രി സുരേഷ്​ പ്രഭു

ഭുവനേശ്വർ: ഒഡീഷയിൽ പുതിയ റെയിൽവേ ലൈൻ എന്ന പദ്ധതി നിർ​േദശം അംഗീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി എടുത്തത്​ മൂന്നു മിനുട്ട് മാത്രം. 
പുരി–കൊണാർക്ക്​ റെയിൽവേ ​ൈലനിനെ കുറിച്ച്​ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്ക്​ ട്വിറ്ററിൽ കുറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.05നാണ്​ ടൂറിസം പ്രോത്​സാഹിപ്പിക്കുന്നതിനായി റെയിൽവേ ലൈൻ കൊണ്ടുവരുന്ന പദ്ധതിയെ കുറിച്ച്​ നവീൻ പട്​നായിക്​ ട്വീറ്റ്​ ചെയ്​തത്​. പദ്ധതിക്ക്​ പകുതി ചെലവ്​ സംസ്​ഥാനം വഹിക്കാമെന്നും ട്വീറ്റിൽ പറയുന്നു. 

സമയബന്ധിതമായി പണി തീർക്കുന്നതിന്​ പെ​െട്ടന്ന്​ തന്നെ അനുമതി നൽകണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ്​ പ്രഭുവിനുള്ള ട്വിറ്റർ സന്ദേശത്തിൽ നവീൻ പട്​നായിക്​ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ട്വീറ്റിനു മൂന്നു മിനുട്ടായപ്പോഴേക്കും രാത്രി 10.08ന്​ പദ്ധതിക്ക്​ അനുവാദം നൽകുന്നതായി അറിയിച്ച്​ സുരേഷ്​ പ്രഭുവി​​െൻറ ട്വീറ്റും എത്തി. സംസ്​ഥാനത്തോടൊപ്പം ചേർന്നുള്ള ഇൗ പദ്ധതിക്ക്​ഏതു ദിവസം വേണമെങ്കിലും  ഒപ്പുവെക്കാൻ തയാറാണെന്ന്​ അറിയിച്ചു കൊണ്ടായിരുന്നു ട്വീറ്റ്​. 

 

Tags:    
News Summary - Patnaik Proposes Railway Line, Prabhu Tweets Approval in 180 Seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.