ആന്ധ്രയിൽ കിങ്​ മേക്കറാവുക ജനസേനയെന്ന്​ പവൻ കല്യാൺ

ഹൈദരാബാദ്​: ആന്ധ്രപ്രദേശ്​ തെരഞ്ഞെടുപ്പിൽ കിങ്​ മേക്കറാവുക ജനസേനയെന്ന് നടനും​ നേതാവുമായ പവൻ കല്യാൺ. അടുത്ത തെരഞ്ഞെടുപ്പിൽ ടി.ഡി.പിയും വൈ.എസ്​.ആർ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിന്​ ശേഷം ആര്​ സംസ്ഥാനം ഭരിക്കണമെന്നത്​ ജനസേന തീരുമാനിക്കുമെന്നും പവൻ കല്യാൺ പറഞ്ഞു.

കർണാടകക്ക്​ സമാനമാവും ആന്ധ്രയിലേയും രാഷ്​ട്രീയ സാഹചര്യം. ആര്​ സർക്കാർ രുപീകരിക്കണമെന്ന്​ ജനസേന തീരുമാനിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.ഡി.പിക്ക്​​ 14 മുതൽ 16 ശതമാനം വരെ വോട്ട്​ വിഹിതത്തിൽ കുറവുണ്ടായെന്നും പവൻ കല്യാൺ ചൂണ്ടിക്കാട്ടി.

2009ലെ തെരഞ്ഞെടുപ്പിൽ പ്രജാരാജ്യം പാർട്ടി രുപീകരിച്ച്​ മൽസരിച്ചപ്പോൾ 25 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞിരുന്നു. ഇക്കുറി 175 സീറ്റുകളിലും മൽസരിക്കാനാണ്​ പാർട്ടി തീരുമാനമെന്നും പവൻ കല്യാൺ വ്യക്​തമാക്കി.

Tags:    
News Summary - Pawan Kalyan Sees Karnataka-Like Drama in Andhra, Confident of Playing 'Kingmaker' After Polls-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.