വഹീദ് പാറ

രാജ്യദ്രോഹ നിയമം മരവിപ്പിച്ചതിന്റെ ആദ്യ ഗുണഭോക്താവായി വഹീദ് പാറ; തീവ്രവാദ കേസിൽ പി.ഡി.പി നേതാവിന് ജാമ്യം

ശ്രീനഗർ: തീവ്രവാദ ഗൂഢാലോചന കേസിൽ പി.ഡി.പി നേതാവ് വഹീദ് പാറക്ക് ജമ്മു-കശ്മീർ ഹൈകോടതി ജാമ്യം അനുവദിച്ചു.

2020 നവംബറിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത വഹീദിന് രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ് ജാമ്യം ലഭിച്ചത്. ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ ആളായി ഇതോടെ വഹീദ് പാറ.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകുക, പാസ്പോർട്ട് പൊലീസിനെ ഏൽപിക്കുക, വിചാരണ കോടതിയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീർ വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഒരുലക്ഷം രൂപ കെട്ടിവെക്കുകയും വേണം.

യു.എ.പി.എ വകുപ്പുകൾ ചുമത്തപ്പെടാതിരുന്നതിനാലാണ് വഹീദിന് ജാമ്യം ലഭിച്ചത്.

Tags:    
News Summary - PDP leader granted bail in terror case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.