ഇൻഡോർ: കോവിഡ് മൂന്നാം തരംഗം നിയന്ത്രിക്കാൻ യാഗം നടത്തിയാൽ മതിയെന്ന വിചിത്ര വാദവുമായി മധ്യപ്രദേശിലെ സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ. ഇൻഡോറിൽ കോവിഡ് സെന്റർ ഉദ്ഘാടനം ചെയ്ത് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലു ദിവസത്തെ യാഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. നമ്മുടെ പൂർവികർ മഹാമാരികളിൽ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. ഇതു ചെയ്താൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുക പോലുമില്ല- ഉഷാ താക്കൂർ പറഞ്ഞു.
കുട്ടികളെയാണ് മൂന്നാം തരംഗം ബാധിക്കുകയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിനെ നേരിടാനായി മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ മഹാമാരിയെ തീര്‍ച്ചയായും നമ്മള് അതിജീവിക്കും. ഉഷ താക്കൂര്‍ പറഞ്ഞു.
കോവിഡിനെ നേരിടാൻ നിരന്തരം പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയും നേരത്തേ വിവാദമായിരുന്നു. ചാണകം കൊണ്ട് നിര്‍മിച്ച തിരി കത്തിച്ച് പൂജ നടത്തിയാല്‍ വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.