ശ്രീനഗർ: കശ്മീരിൽ സ്ഥിതി മെച്ചപ്പെട്ടതിനാൽ വാർത്തവിനിമയ നിയന്ത്രണങ്ങളിൽ ഇള വു വരുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച പ്രതികൂലമായ സഭവങ്ങളൊന്നുമു ണ്ടായിട്ടില്ല. താഴ്വരയിലെ മിക്ക സ്ഥലങ്ങളിലും ലാൻഡ് ഫോണുകൾ പുനഃസ്ഥാപിച്ചു. ഈയാഴ്ചയോടെ 5300 ലാൻഡ് ഫോണുകൾകൂടി പുനഃസ്ഥാപിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും സർക്കാർ വക്താവുമായ രോഹിത് കൻസൽ പറഞ്ഞു.
അതേസമയം, കശ്മീരിൽ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ ലഭിക്കുന്നില്ല. കടകളും വാണിജ്യ സ്ഥാപനങ്ങളും തുടർച്ചയായ 21ാം ദിവസവും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചു മുതലാണ് കേന്ദ്ര സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.