കോവിഡ്: ആരോഗ്യപ്രവര്‍ത്തകരുടെ തൊഴില്‍ പ്രശ്നങ്ങള്‍ കോടതിക്കുമുന്‍പില്‍

ന്യൂഡല്‍ഹി: ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അടങ്ങുന്ന നിലവിലുള്ള തൊഴില്‍ സേനയുടെ അവകാശങ്ങള്‍ക്കായി ഹെകോടതിക്കു മുന്‍പില്‍ ഹരജി.

ആരോഗ്യപരിപാലന തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രയാസങ്ങള്‍ ചൂണ്ടികാട്ടി ഡോ. പാര്‍ത്ത് ബോറ, അഭിഭാഷകരായ സാര്‍തക് മഗോണ്‍, ഉപാസന ചന്ദ്രശേഖരന്‍ എന്നിവര്‍ വഴിയാണ് അപേക്ഷ നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യമേഖല കൂടുതല്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഈ ഹര്‍ജി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ദില്ലിയിലെ ആരോഗ്യപരിപാലന തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രീകൃത പട്ടിക സ്ഥാപിക്കണമെന്നാണാവശ്യം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226, 227 എന്നിവ പ്രകാരം ലഭിക്കേണ്ട സംരക്ഷണം നടപ്പിലാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും ഹരജിയില്‍ പറയുന്നു. രാജ്യത്തുതന്നെ, വലിയ രീതിയില്‍ കോവിഡ് പ്രതിസന്ധി നേരിട്ട സ്ഥലമാണ് ഡല്‍ഹി. അതിനാല്‍, തൊഴില്‍ പരമായി ഏറെ വെല്ലുവിളി നേരിടുന്നവരാണ് ഇവിടുത്തെ ആരോഗ്യമേഖലയിലെ ജീവനക്കാര്‍. സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ ഈ വിഷയം നേരത്തെ ചൂണ്ടികാണിച്ചിരുന്നു.

കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

Tags:    
News Summary - Plea in Delhi HC seeks direction to Delhi govt to frame SOP on allocation of healthcare workers, staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.