ന്യൂഡൽഹി: റഫാല്‍ ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹരജി നൽകിയത്.
സുപ്രീം കോടതി വിധി അനവസരത്തിലുള്ളതാണെന്ന് ഹരജിക്കാര്‍ വാദിക്കുന്നു. റഫാല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. എന്നാല്‍ അക്കാര്യം പരിഗണിക്കാതെ സുപ്രീം കോടതി തന്നെ കരാറിന് സാധുത നല്‍കിയെന്ന വാദം ഹരജിയില്‍ ഉന്നയിക്കുന്നു.
തെറ്റായ വസ്തുതകളുടെ പിന്‍ബലത്തിലുള്ളതാണ് വിധിയെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന വിധിയിലെ പരാമര്‍ശം യാദൃഛികമല്ലെന്നും ഹരജിക്കാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.