ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ടോക്കിയോയിൽ എത്തി. നിരവധി രാജ്യാന്തര നേതാക്കളോടൊപ്പം മോദി ആബെക്ക് അന്ത്യാഞ്ജലി അർപ്പിക്കും.
20ലധികം രാഷ്ട്രങ്ങളുടെ തലവന്മാരുൾപ്പെടെ 100ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ അറിയിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്താനാണ് കൂടിക്കാഴ്ചയെന്ന അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ജാപ്പനീസ് നഗരമായ നാരയിൽ ജൂലൈ എട്ടിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ആബെ വെടിയേറ്റ് മരിച്ചത്. ആബെയോടുള്ള ആദരസൂചകമായി ജൂലൈ 9 ന് ഇന്ത്യ ഏകദിന ദേശീയ ദുഃഖാചരണം ആചരിച്ചിരുന്നു. ജപ്പാന്റെ വിദേശ നയം പുനർരൂപകൽപന ചെയ്യുകയും ഇന്ത്യയുമായുള്ള ജപ്പാന്റെ ബന്ധത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കിയ പ്രധാനമന്ത്രിയുമായിരുന്നു ഷിൻസോ ആബെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.