സ്വാതന്ത്ര്യദിന പ്രസംഗം:​ ജനങ്ങളിൽ നിന്ന്​ ആശയങ്ങൾ തേടി​ മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും ആശയങ്ങളും ജനങ്ങളോട്​ പങ്കുവെക്കണമെന്ന്​ അഭ്യർഥിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്​റ്റ്​ 15​ന്​ 72ാമത്​ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജനങ്ങളോടു സംവദിക്കേണ്ട വിഷയങ്ങൾ ​പ്രധാനമന്ത്രിയുടെ MyGov Appലൂടെ പങ്കുവെക്കണമെന്നാണ്​ മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്​. 

‘ആഗസ്​റ്റ്​ 15ലെ ത​​​െൻറ പ്രസംഗത്തിൽ എന്ത്​ പറയണമെന്നാണ്​ നിങ്ങൾ ചിന്തിക്കുന്നത്​. ആശയം നരേന്ദ്രമോദി ആപ്പിലൂടെ പങ്കുവെക്കൂ. വരു​ന്ന ദിവസങ്ങളിൽ ഫലവത്തായ വിവരങ്ങൾ കാത്തിരിക്കുന്നു’- പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു. 

കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലേക്കും മോദി ആശയങ്ങൾ ക്ഷണിച്ചിരുന്നു. ത​​​െൻറ സ്വാതന്ത്ര്യദിന പ്രസംഗം 125 കോടി ഇന്ത്യക്കാരുടെ ശബ്ദമായിരിക്കണമെന്നും ഇതിലേക്കായി പൊതുജനങ്ങളുടെ അഭിപ്രായം പങ്കുവെക്കണമെന്നുമായിരുന്നു അന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചത്​. 

Tags:    
News Summary - PM Modi Asks For Independence Day Speech Ideas- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.