ലോക്​ഡൗണിന്​ ശേഷം ആദ്യമെത്തുന്ന ചിത്രം പി.എം നരേന്ദ്ര മോദി, വീണ്ടും റിലീസ്​ ചെയ്യുന്നത്​ 'ശുഭപ്രതീക്ഷയിൽ'

ന്യൂഡൽഹി: ലോക്​ഡൗണിന്​ ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ചിത്രമാകാൻ പി.എം നരേന്ദ്ര മോദി. വിവേക്​ ഓബ്റോയി നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്​പദമാക്കിയുള്ളതാണ്​. 2019 മെയ്​ 24ന്​ റിലീസ്​ ചെയ്​ത ചിത്രം ഒക്​ടോബർ 15നാണ്​​ വീണ്ടും തീയേറ്ററുകളിലെത്തുക.

ചരിത്രത്തോട്​ നീതിപുലർത്തുന്നില്ലെന്ന്​ വ്യാപക വിമർശനം കേട്ട ചിത്രം ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നരേന്ദ്രമോദിയെപ്പോലെ ഇന്ത്യകണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയുടെ ജീവിതം കാണാൻ ജനങ്ങളെത്തുമെന്നാണ്​ പ്രതീക്ഷയെന്ന്​ നിർമാതാവ്​ സന്ദീപ്​ സിങ്​ പ്രതികരിച്ചു. ആദ്യഘട്ടത്തിൽ രാഷ്​ട്രീയമായ മുൻവിധികൾ കാരണം പലരും ചിത്രം കണ്ടില്ലെന്നും നിർമാതാവ്​ കൂട്ടിച്ചേർത്തു.

ഒമങ്​ കുമാർ സംവിധാനം ചെയ്​ത ചിത്രത്തിന്​ വിവേക്​ ഓബ്​റോയിയും അനിരുദ്ധ ചൗളയും ചേർന്നാണ്​ തിരിക്കഥയൊരുക്കിയത്​​. പ്രമുഖ ഓൺലൈൻ ഫിലിം റിവ്യൂ വെബ്​സൈറ്റായ ​ഐ.എം.ഡി.ബി ചിത്രത്തിന്​ 10ൽ 3.1 റേറ്റിങ്ങാണ്​ നൽകിയിട്ടുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.