ന്യൂഡൽഹി: എല്ലാ മന്ത്രിമാരും രാവിലെ കൃത്യം 9.30ന് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ നിർദേശം. വ ീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും പാർലമെൻറ് ചേരുന്ന 40 ദിവസം വിദേശയാത്ര നടത്തരുതെന്നും പ്രധാനമന്ത്രിയുടെ നിർദേശമുണ്ട്. ഇത്തരത്തിൽ മറ്റുള്ളവർക്ക് മാതൃകയാവാനാണ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ മോദി നിർദേശം നൽകിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫീസില്‍ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഉപദേശം. മുതിർന്ന മന്ത്രിമാർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായി ചർച്ച നടത്തണം. എല്ലാ മന്ത്രിമാരും പതിവായി പുതിയ വികസന കാര്യങ്ങൾ സംസാരിക്കാൻ സമയം കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചതായാണ് റിപ്പോർട്ട്. എല്ലാ മന്ത്രിമാരോടും അഞ്ച് വർഷത്തേക്കുള്ള വികസന പദ്ധതികൾ തയാറാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.