ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിെക്കതിരായി പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ കൊളുത്തിയ വിവാദങ് ങൾ കെട്ടടങ്ങും മുമ്പ് വീണ്ടും വിവാദ പരാമർശവുമായി നരേന്ദ്ര േമാദി. രാജീവ് ഗാന്ധിയും കുടുംബവും നാവിക സേനയുട െ യുദ്ധക്കപ്പലായ െഎ.എൻ.എസ് വിരാട് അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിച്ചുവെന്നാണ് മോദിയുെട പുതിയ വിമർശനം. രാജീവ് ഗാന്ധി രാജ്യ സുരക്ഷയിൽ വീഴ്ച വരുത്തിയെന്നും മോദി ആരോപിച്ചു. ഡൽഹിയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എൻ.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാൻ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിൻെറ ഭാര്യയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നു. ഐ.എൻ.എസ് വിരാട് 10 ദിവസമാണ് ദ്വീപിൽ കാത്തു കിടന്നത്. അവധി ആഘോഷം കഴിഞ്ഞ് രാജീവും കുടുംബവും തിരികെ വരും വരെ നാവിക സേനാ ഉദ്യോഗസ്ഥരും ദ്വീപിൽ സേവനം ചെയ്തുവെന്നും മോദി ആരോപിച്ചു. 1988ലെ ഇന്ത്യ ടുഡേയിലെ ന്യൂസ് സഹിതം ഇക്കാര്യം മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സ്തുതിപാഠകർ വിശുദ്ധനെന്ന് വിശേഷിപ്പിക്കുേമ്പാഴും അഴിമതിക്കാരിൽ നമ്പർ വൺ ആയാണ് രാജീവ് ഗാന്ധി മരിച്ചതെന്ന് നേരത്തെ മോദി വിമർശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.