'നാഗ്പൂരിൽ ദേശീയ പതാകയുയർത്താൻ 52 വർഷമെടുത്ത സംഘടന പ്രചാരകന്റെ ആഹ്വാനം', മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് ജയ്റാം രമേശ്

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. കാപട്യം സിന്ദാബാദ് എന്ന് തുടങ്ങുന്ന ട്വീറ്റിൽ, ഖാദിയിൽനിന്ന് ദേശീയ പതാക നിർമിക്കുന്നവരുടെ ഉപജീവനമാർഗം തകർക്കുന്ന, നാഗ്പൂരിൽ ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനിൽ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നായിരുന്നു പരിഹാസം.

അതേസയം, ​പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വാക്പോര് സജീവമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതൽ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദർശിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ​'ഹർ ഘർ തിരങ്ക' എന്ന കാമ്പയിന്റെ ഭാഗമായാണ് ആഹ്വാനം. ഇത് ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഈ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷായും അഭ്യർഥിച്ചു. യുവാക്കളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Tags:    
News Summary - PM Modi's urge to hoist tricolour at home: Jairam Ramesh mocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.