മോദിയുടെ സത്യപ്രതിജഞ; ഡൽഹിയിൽ ജൂൺ ഒമ്പതിനും 10നും വിമാനങ്ങൾ പറക്കില്ല

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാൽ ഡൽഹിയിൽ ജൂൺ ഒമ്പതിനും 10നും വ്യോമഗതാഗതം നിരോധിച്ചു. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടുദിവസവും നിരോധനാജ്ഞ തുടരും. ഇന്ത്യയോട് ശത്രുത പുലർത്തുന്നവർ പൊതുജനങ്ങളുടെയും ചടങ്ങിൽ പ​ങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളു​ടെയും സുരക്ഷക്ക് ഭീഷണിയാണെന്ന് റ​ിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അറോറ ഉത്തരവിൽ പറയുന്നു.

പാരാ ഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യു.എ.വികൾ, യു.എ.എസ്, മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് തുടങ്ങിയ ഉപ പരമ്പരാഗത ഏരിയൽ പ്ലാറ്റ്‌ഫോമുകൾ പറക്കുന്നത് നിരോധിക്കുന്നതായാണ് ഉത്തരവിലുള്ളത്. എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ, ക്വാഡ്‌കോപ്റ്ററുകൾ അല്ലെങ്കിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഡൽഹിക്ക് മുകളിലൂടെ വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ഇറങ്ങുന്നത് പോലും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 188 പ്രകാരം ശിക്ഷാർഹമാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാവർക്കും നോട്ടീസ് നൽകാൻ സാധിക്കാത്തതിനാലാണ് ഉത്തരവിറക്കി​യതെന്നും അറോറ വ്യക്തമാക്കി. ജൂൺ ഒമ്പതിന് പ്രാബല്യത്തിൽ വരുന്ന ഉത്തരവ് 10 വരെ തുടരും.

Tags:    
News Summary - PM oath ceremony: Delhi declared no-flying zone on June 9, 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.