കസ്റ്റഡിയിൽ യുവാവ് മരിച്ചെന്നാരോപിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷന് തീയിട്ടു

ദിസ്പൂർ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചെന്നാരോപിച്ച് അസമിലെ നഗോണിൽ ജനരോഷം. ബതദ്രവ പൊലീസ് സ്റ്റേഷൻ നാട്ടുകാർ അഗ്നിക്കിരയാക്കി.

അക്രമ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും മൂന്നു പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. മത്സ്യ വിൽപനക്കാരനായ ഷഫീഖുൽ ഇസ്ലാം എന്നയാളാണ് മരിച്ചത്.

രാത്രി റോഡരികിൽനിന്നും മദ്യപിച്ച നിലയിലാണ് യുവാവിനെ സ്റ്റേഷനിലെത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

യുവാവിനെ അന്വേഷിച്ച് കുടുംബം സ്റ്റേഷനിലെത്തിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പൊലീസുകാരുടെ മറുപടി. ആശുപത്രിയിലെത്തിയ കുടുംബം അറിഞ്ഞത് ഷഫീഖുൽ ഇസ്ലാമിന്‍റെ മരണ വാർത്തയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഘടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷനിൽനിന്നും വിട്ടയക്കാൻ 10,000 രൂപയും ഒരു താറാവിനെയും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു.

Tags:    
News Summary - Police Station Set On Fire In Assam Over Alleged Custodial Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.