ബംഗളൂരു: മൈസൂരു കൂട്ടമാനഭംഗ കേസിൽ അറസ്റ്റിലായ പ്രതികളെ കർണാടക പൊലീസ് നുണ പരിേശാധനക്ക് വിധേയമാക്കും. പ്രമാദമായ കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലെന്നതിനാൽ സാേങ്കതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയ തെളിവു േശഖരിക്കുകയാണ് അന്വേഷണ സംഘത്തിെൻറ ലക്ഷ്യം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി ബ്രെയിൻ മാപ്പിങ്, ശബ്ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തും.
പീഡനത്തിനിരയായ മൈസൂർ സർവകലാശാല വിദ്യാർഥിനിയെ രക്ഷിതാക്കൾ ഹെലികോപ്ടറിൽ മുംബൈയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ മൊബൈൽ േഫാണുകൾ ഇപ്പോൾ സ്വിച്ച് ഒാഫ് ആണെന്നും അന്വേഷണ സംഘത്തോട് പ്രതികരിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ആഗസ്റ്റ് 24ന് നടന്ന സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയടക്കം ആറു പേർ ഇതുവരെ അറസ്റ്റിലായി. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി എസ്.െഎ.ടി അന്വേഷണം തുടരുകയാണ്. സംഭവസ്ഥലം ബുധനാഴ്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.