രിഹാനയെ വിമർശിച്ച് ക്രിക്കറ്റ് താരം ഓജ; ''ആഭ്യന്തര വിഷയത്തിൽ പുറത്തെ ഇടപെടൽ വേണ്ട''
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച് രംഗത്തെത്തിയ പ്രമുഖ പോപ് ഗായിക രിഹാനയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജ. കർഷക സമരം എന്ന ഹാഷ്ടാഗോടെ എന്തുകൊണ്ട് ഇവരെ കുറിച്ച് ലോകം സംസാരിക്കുന്നില്ലെന്ന രിഹാനയുടെ ട്വീറ്റിനെതിരെയാണ് പ്രതികരണം.
മറ്റൊരു രാജ്യത്തെ പൗര എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടുന്നതെന്നായിരുന്നു ഓജയുടെ ചോദ്യം. ഞങ്ങളുടെ രാജ്യം സ്വന്തം കർഷകരെ കുറിച്ച് അഭിമാനം കൊള്ളുന്നു.അവർ എത്ര പ്രാമുഖ്യമുള്ളവരെന്നും രാജ്യത്തിനറിയാം. ഇൗ വിഷയത്തിൽ പുറത്തുനിന്നുള്ളവർ എന്തിനാണ് മൂക്കു ചൊറിയുന്നതെന്നായിരുന്നു ഓജയുടെ ട്വീറ്റ്.
2008ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ഓജ ദേശീയ ജഴ്സിയിൽ 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിരമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.