ഭോപാൽ: മധ്യപ്രദേശിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ചാന്ദ് കാ പൂര ഗ്രാമത്തിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘം 34കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി ഗ്വാളിയോറിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാരോപണം നേരിടുന്ന ഭർത്താവിനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയെ കാണാനെത്തിയതായിരുന്നു യുവതി. ഇതിനിടെ പരാതിക്കാരിയുടെ വീട്ടിലുണ്ടായിരുന്ന മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതി സംഭവം വെളിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.