വോട്ടിങ് സമാപിച്ചു; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇനി നടക്കുന്നത് ഈ നടപടിക്രമങ്ങൾ

ന്യൂഡൽഹി: 2022ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച രാജ്യത്തുടനീളം നടന്നു. രാവിലെ 10ന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. പാർലമെന്റിലും എല്ലാ സംസ്ഥാന അസംബ്ലികളിലും വോട്ടെടുപ്പ് നടന്നു. എൻ.ഡി.എയുടെ ദ്രൗപതി മുർമുവും പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയും നേർക്കുനേർ വരുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പല രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ച നിലപാട് അനുസരിച്ച് സിൻഹയ്‌ക്കെതിരെ മുർമു വിജയിക്കുമെന്നാണ് സൂചന.


98.90 ശതമാനം ജനപ്രതിനിധികളും വോട്ടെടുപ്പിൽ പ​ങ്കെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കേരളം, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി, സിക്കിം, തമിഴ്‌നാടും എന്നിവിടങ്ങളിൽ നിന്നുള്ള 100 ശതമാനം എം.എൽ.എമാരും വോട്ട് രേഖപ്പെടുത്തി. ജൂലൈ 21ന് പാർലമെന്റ് ഹൗസിൽ വോട്ടെണ്ണലും ജൂലൈ 25ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൈകുന്നേരത്തോടെ റോഡ്, വിമാനം വഴി ബാലറ്റ് പെട്ടികൾ പാർലമെന്റിലെത്തുമെന്ന് രാജ്യസഭാ സെക്രട്ടറി ജനറലും ചീഫ് റിട്ടേണിങ് ഓഫീസറുമായ പി.സി.മോഡി പറഞ്ഞു. നിഷ്പക്ഷത ഉറപ്പാക്കാൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബാലറ്റ് പെട്ടികൾ രാജ്യതലസ്ഥാനത്ത് എത്തിക്കും.

എല്ലാ ബാലറ്റ് പെട്ടികളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും 2022 ജൂലൈ 19-നകം പാർലമെന്റ് ഹൗസിൽ അതായത് വോട്ടെണ്ണൽ സ്ഥലത്ത് എത്തും.

721 എംപിമാർ വോട്ടെടുപ്പിൽ പ​ങ്കെടുത്തു. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ റൂം നമ്പർ. 63, എല്ലാ സംസ്ഥാന നിയമസഭാ സെക്രട്ടേറിയറ്റുകളിലും (ദേശീയ തലസ്ഥാനമായ ഡൽഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉൾപ്പെടെ) 30 പോളിങ് സ്റ്റേഷനുകൾ വോട്ടെടുപ്പ് സ്ഥലങ്ങളായി നിശ്ചയിച്ചിരുന്നു. ബിജെപിയുടെ സണ്ണി ഡിയോൾ ഉൾപ്പെടെ ആറ് എംപിമാർ വോട്ട് ചെയ്തില്ലെന്നാണ് പ്രാഥമിക വിവരം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് എം.പിയുമായ മൻമോഹൻ സിങ് വീൽചെയറിൽ പാർലമെന്റിലെത്തി. 89 കാരനായ മുൻ പ്രധാനമന്ത്രിയെ വീൽചെയറിൽ നിന്ന് എഴുന്നേറ്റ് വോട്ട് ചെയ്യാൻ നാല് ഉദ്യോഗസ്ഥർ സഹായിച്ചു.

ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ വർഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സിങ് പ​ങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 13ന് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് മന്ദിരത്തിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ സംസ്ഥാനങ്ങളിലെ ആദ്യ വോട്ടർമാരാണ്. വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് നടപടികൾ അവസാനിച്ചു.

Tags:    
News Summary - Presidential Election 2022: Voting concludes - Here's what happens now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.