ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി രാജ്യത്തെ മുൾമുനയിൽ നിർത്തുന്ന ഘട്ടത്തിൽ വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കവെ സ്വകാര്യ ആശുപത്രികൾക്ക് നൽകിയ ഡോസുകളിലേറെയും വെറുതെ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. 1.85 കോടി വാക്സിൻ അനുവദിച്ചിട്ടും സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത് 17 ശതമാനം അഥവാ, 22 ലക്ഷം മാത്രം. മേയ് മാസത്തിൽ 7.4 കോടി വാക്സിനാണ് രാജ്യത്ത് സർക്കാർ, സ്വകാര്യ മേഖലകൾക്കായി അനുവദിച്ചത്. ഇതിൽ 1.85 കോടി സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി നീക്കിവെച്ചുവെങ്കിലും അവ ഏറ്റെടുത്തത് 1.29 കോടി. ഇതിൽ 22 ലക്ഷം വാക്സിനുകൾ ഉപയോഗിച്ചതായാണ് കണക്ക്.
പല സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളിെലത്തി ഉയർന്ന തുക നൽകി വാക്സിൻ സ്വീകരിക്കുന്നതിന് പകരം വേണ്ടെന്നുവെക്കുന്നതാണ് ഇത്രയും കുറയാനിടയാക്കിയതെന്നാണ് സൂചന. കോവിഷീൽഡ് വാക്സിന് 780 രൂപയും സ്പുട്നികിന് 1,145 രൂപയും തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് 1,410 രൂപയുമാണ് ഒരു ഡോസിന് വില. നികുതിയും 150 രൂപ സർവീസ് തുകയും ഉൾെപടുത്തിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
കമ്പനികൾ ഉൽപാദിപ്പിക്കുന്ന മൊത്തം വാക്സിന്റെ 75 ശതമാനവും നേരിട്ട് വാങ്ങുമെന്ന് അടുത്തിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെത് കൂടി ഇതോടെ കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യും. അവശേഷിച്ച 25 ശതമാനം സ്വകാര്യ മേഖലക്കാണ്.
രാജ്യത്ത് ഇതുവരെ 24 കോടി ഡോസ് വാക്സിനാണ് കുത്തിവെച്ചത്. വർഷാവസാനമാകുേമ്പാഴേക്ക് 108 കോടി പേരിലാണ് ഇവ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.