മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ഭീഷണി: പ്രിയങ്ക ചതുർവേദി പരാതി നൽകി

മുംബൈ: പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ട്വിറ്ററിൽ ഭീഷണി മുഴക്കിയയാൾക്കെതിരെ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ചതുർവേദി പരാതി നൽകി. 

ദിനംപ്രതി തങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യത്തിന്​ ഇരയാവാറുണ്ട്​. പ​െക്ഷ ഒരാൾ ത​​െൻറ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തിയതായി അറിഞ്ഞു. അത്തരം ആളുകൾ രക്ഷപ്പെടാൻ പാടില്ലെന്നതിനാലാണ് മുംബൈ പൊലീസിൽ​ പരാതി നൽകിയതെന്നും​ പ്രിയങ്ക ചതുർവേദി പറഞ്ഞു. ​

ഗിരീഷ്​ കെ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ്​ മകൾക്കെതി​െര ഭീഷണി ഉയർന്ന​തെന്ന്​ അക്കൗണ്ട്​ വിലാസമുൾപ്പെടെ പ്രിയങ്ക ഞായറാഴ്​ച ട്വീറ്റ്​ ചെയ്​തു. ഭീഷണി മുഴക്കിക്കൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്​​.

Tags:    
News Summary - Priyanka Chaturvedi files complaint after rape threat to daughter on Twitter-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.