യു.പിയിൽ നടക്കുന്നത്​ കാട്ടുഭരണം; ഇരകളാകുന്നത്​ സാധാരണക്കാരും െപാലീസും മാധ്യമപ്രവർത്തരും

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ ​രത്തൻ സിങ്​ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച്​ പ്രിയങ്കഗാന്ധി.

'മരണപ്പെട്ട മാധ്യമപ്രവർത്തകനും കുടുംബത്തിനും അനുശോചനമറിയിക്കുന്നു. ഉത്തർ പ്രദേശിൽ ക്രിമിനലുകൾക്കുള്ള പിന്തുണ വർധിച്ചുവരുകയാണ്​. മുഖ്യമ​ന്ത്രിയും മന്ത്രിമാരും ക്രിമിനൽ സംഭവങ്ങൾ നിഷേധിക്കു​ന്നത്​ കുറ്റവാളികൾക്ക്​ ശക്തിയേകുകയാണ്​. സാധാരണക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കമുള്ളവരാണ്​ ഈ കാട്ടുഭരണത്തിന്​ ഇരയാകുന്നത്​' -പ്രിയങ്ക ഗാന്ധി പ്രതികരിച്ചു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്​റ്റിലായിരുന്നു. കൊലപാതക കാരണം വസ്​തുതർക്കമാണെന്നും പിന്നിൽ ഭൂമാഫിയയാണെന്നും​ ഡി.ഐ.ജി അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.