ന്യൂഡൽഹി: സിഖ് സമുദായത്തിെൻറ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പാകിസ്താനില െ നാൻകാന സാഹിബ് ഗുരുദ്വാരയിൽ ഒരുസംഘം ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളെ തുടർ ന്ന് പ്രതിഷേധം ശക്തം. സിഖ് സമുദായാംഗങ്ങൾ ഡൽഹി ഉൾപ്പെടെ രാജ്യത്ത് പലയിടത്തും പ്ര തിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തി.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ അടക്കമുള് ളവർ സംഭവത്തെ അപലപിച്ചു. സിഖ് യുവതിയെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നതുമ ായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കളാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഗുരുദ്വാര വളയുകയും കല്ലെറിയുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. സിഖ് മത സ്ഥാപകൻ ഗുരു നാനാക്കിെൻറ ജന്മസ്ഥലമാണ് നാൻകാന സാഹിബ്. ഇവിടുത്തെ ഗുരുദ്വാര, ‘ജനം ആസ്ഥാൻ ഗുരുദ്വാര’ എന്നും അറിയപ്പെടുന്നുണ്ട്.
ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാര നാൻകാന സാഹിബ് ആക്രമിച്ച നടപടിയെ സിഖ് മതസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ‘ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി’ (എസ്.ജി.പി.സി) ശക്തമായി അപലപിച്ചു. ഡൽഹിയിലെ പാക് ൈഹകമീഷനുമുന്നിൽ എസ്.ജി.പി.സിയും ശിരോമണി അകാലിദളും പ്രതിഷേധ ധർണ നടത്തി.
സംഭവത്തിെൻറ നിജസ്ഥിതി അറിയാൻ നാലംഗ പ്രതിനിധിസംഘത്തെ അയക്കാനും എസ്.ജി.പി.സി തീരുമാനിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രബന്ധക് കമ്മിറ്റി മേധാവി ഗോബിന്ദ് സിങ് ലോംഗോവാൾ പാകിസ്താൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ കേന്ദ്രസർക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സിഖ് സമുദായത്തിെൻറ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആക്രമണത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു.
‘കാലങ്ങൾ പഴക്കമുള്ള കൊടിയ വിഷമാണ് മതഭ്രാന്ത്ര്’ എന്നു പറഞ്ഞ രാഹുൽ, ‘അതിരുകളില്ലാത്ത ആ ഭ്രാന്തിനുള്ള ഏക പ്രതിവിധി സ്നേഹം മാത്രമാണെ’ന്നും ട്വിറ്ററിൽ കുറിച്ചു. അയൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതി ശരിയെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗുരുദ്വാരക്ക് കേടുപാട് പറ്റിയിട്ടില്ല –പാക് സർക്കാർ
ഇസ്ലാമാബാദ്: ഗുരുദ്വാര നാൻകാന സാഹിബിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവലിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പാകിസ്താൻ സർക്കാർ. സംഭവത്തിന് വർഗീയനിറം നൽകാനുള്ള ശ്രമം ബോധപൂർവമാണ്. ഗുരുദ്വാരക്ക് ഒന്നും സംഭവിച്ചിട്ടില്ല. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണ്. ജനങ്ങളുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.