ന്യൂഡൽഹി: വനിത ഹോസ്റ്റലിലെ വിഡിയോ ചോർന്നതിനെ തുടർന്ന് മൊഹാലിയിലെ ഛണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വൻ പ്രതിഷേധം. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളിലൊരാളാണ് സഹപാഠികളുടെ വിഡിയോ ഓൺലൈനിൽ നൽകിയത്. ഈ പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവെന്ന് വരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, ഇതുസംബന്ധിച്ച വാർത്തകൾ യൂനിവേഴ്സിറ്റി അധികൃതർ നിഷേധിച്ചു. വിഡിയോ ചോർന്നതിനെ തുടർന്ന് കോളജിലെ വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വാർത്തകളും യൂനിവേഴ്സിറ്റി അധികൃതർ നിഷേധിച്ചു.
അതേസമയം വിദ്യാർഥികളോട് പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ പഞ്ചാബ് വിദ്യാഭ്യാസമന്ത്രി ഹർജോത് സിങ് ബയിൻ അഭ്യർഥിച്ചു. തെറ്റ് ചെയ്തവരെ ആരെയും വെറുതെ വിടില്ല. ഇത് വൈകാരികമായ പ്രശ്നമാണ്. ഞങ്ങളുടെ സഹോദരിമാരുടേയും മക്കളുടേയും ആത്മാഭിമാനത്തേയാണ് സംഭവം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മൊഹാലി സൈബർ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.