ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ ബി.ജെ.പി-എ.എ.പി അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെയാണ് സംഘർഷമുണ്ടായത്. ഒരു വോട്ട് മേയർ അസാധുവാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു കൂട്ടത്തല്ല്.
മേയർ വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചയുടൻ ബി.ജെ.പി വോട്ടെടുപ്പ് തടസപ്പെടുത്തി. എന്നാൽ, മേയർ നിലപാടിൽ ഉറച്ചുനിന്നു. പിന്നീടാണ് ഇരു പാർട്ടികളുടേയും കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. മേയറുടെ തീരുമാനം തെറ്റാണെന്നും തെരഞ്ഞെടുപ്പിൽ എ.എ.പി ഒരു സ്ഥാനം കൂടി ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും ബി.ജെ.പി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.
വോട്ട് മേയർ അസാധുവാണെന്ന് പ്രഖ്യാപിച്ചയുടൻ ഇരിപ്പിടത്തിന് മുകളിൽ കയറി നിന്ന് ചില ബി.ജെ.പി കൗൺസിലർമാർ മുദ്രവാക്യം വിളിച്ചു. ജയ് ശ്രീറാം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായി കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും ആപ് കൗൺസിലർമാരും ജയ് വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.