പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു

പൂ​നെ: പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച മു​ത​ലാണ് അടച്ചിടുന്നത്. ഒക്ടോബർ 16 മുതൽ 29 വരെ അടച്ചിടുമെന്ന് എയർപോർട്ട് ഒഫിഷ്യൽ ട്വിറ്റർ ഹാൻഡിലൂടെ അറിയിച്ചു.

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് (ഐ​.എ​.എ​ഫ്) റ​ൺ​വേ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​ത്.

ഏപ്രിലിൽ നടത്താൻ തീരുമാനിച്ച നിർമാണ പ്രവൃത്തികൾ നീണ്ടുപോകുകയായിരുന്നുവെന്നും ഈ മാസം പ്രവൃത്തികൾ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. 

Tags:    
News Summary - Pune airport to stay shut for 14 days from Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.