പഞ്ചാബ്​ സർക്കാറി​െൻറ കാർഷിക ബിൽ; പ്രതിഷേധവുമായി എ.എ.പി എം.എൽ.എമാർ നിയമസഭയിൽ കിടന്നുറങ്ങി

ചണ്ഡിഗഢ്: പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി. കാർഷിക ബില്ലി​െൻറ കരട് രൂപം കൈമാറാന്‍ തയാറാകാത്ത ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്​ സര്‍ക്കാരിൻെറ നിലപാടില്‍ പ്രതിഷേധിച്ച് എ.എ.പി അംഗങ്ങള്‍ കഴിഞ്ഞ രാത്രി നിയമസഭയില്‍ ഉറങ്ങി.

നിയമസഭ മന്ദിരത്തിനുള്ളിലാണ് ഇവര്‍ കിടന്നത്. ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലിൻെറ കരട് രുപം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കരട് ബില്‍ ആവശ്യപ്പെട്ട് എ.എ.പി ഇന്നലെ രാത്രി വൈകിയും നിയമസഭയുടെ നടുത്തളത്തില്‍ ഇരിക്കുകയായിരുന്നു.

കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമം സംസ്ഥാനത്ത് പ്രതിഫലിക്കുന്നത് നേരിടാനാണ് പഞ്ചാബ് സര്‍ക്കാരും നിയമം കൊണ്ടുവരുന്നത്.

''സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കാര്‍ഷിക നിയമത്തെ ആം ആദ്​മി പാർട്ടി പിന്തുണക്കുന്നു. എന്നാല്‍ കരടിൻെറ പകര്‍പ്പ് പ്രതിപക്ഷത്തിനു നല്‍കാന്‍ സര്‍ക്കാർ തയാറാകണം. മറ്റ് ബില്ലുകളുടെ പകര്‍പ്പുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പകർപ്പുകൾ കൈവശമില്ലാതെ എങ്ങനെയാണ് തങ്ങളുടെ എം.എല്‍.എമാര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയുക''- പ്രതിപക്ഷ നേതാവും എ.എ.പി കക്ഷിനേതാവുമായ ഹര്‍പാല്‍ ചീമ പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ച ശിരോമണി അകാലിദള്‍, നിയമസഭയില്‍ ബില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ച എം.എല്‍.എ നവ്‌ജ്യോതി സിങ്​ സിദ്ധുവും നിയമസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.