അംബികാപുർ: റഫാല്‍ വിമാനക്കരാര്‍ സംബന്ധിച്ച് സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറിലെ അഴിമതിയെ കുറിച്ച് തെൻറ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പറ്റിയ സാഹചര്യമല്ല പ്രധാനമന്ത്രിയുടെതെന്നും രാഹുൽ പറഞ്ഞു.
റഫാൽ വിഷയത്തിൽ 15 മിനുട്ട് മോദിയെ സംവാദത്തിന് ക്ഷണിക്കുകയാണ്. എവിടെ വെച്ചും ഏത് സമയത്തും സംവാദത്തിന് തയാറാണ്. അനിൽ അംബാനി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്സ് ലിമിറ്റഡ്, ഫ്രഞ്ച് പ്രസിഡൻറിെൻറ പ്രസ്താവന, ജെറ്റിെൻറ വിലവിവരങ്ങൾ എന്നിവെയ കുറിച്ചായിരിക്കും ചോദിക്കുക. പ്രധാനമന്ത്രിയാണ് കരാറിന് ഉത്തരവാദിയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി ക്രമങ്ങളൊന്നും പാലിക്കുന്നില്ല. സി.ബി.െഎ ഡയറക്ടറെ മാറ്റിയത് പുലർച്ചെ രണ്ടുമണിക്കാണ്. അദ്ദേഹത്തിന് തെൻറ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.
ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുല്‍ മോദിയെ വെല്ലുവിളിച്ചത്. 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണമായും നികത്തും. ജോലി പുറംകരാര്‍ നല്‍കുന്നത് നിര്‍ത്തലാക്കും. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.