റഫാൽ ഇടപാട് ജെ.പി.സിക്ക് വിടാൻ കോൺഗ്രസ് വെല്ലുവിളി

ന്യൂഡൽഹി: റഫാൽ വിമാന ഇടപടിനെ കുറിച്ചുള്ള ആരോപണം വീണ്ടും ശക്തിമാക്കി കോൺഗ്രസ് രംഗത്ത്. റഫാൽ ഇടപാട് അന്വേഷിക്ക ണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

വിമാന ഇടപാടിനെ കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് വക്താവ് രൺദീവ് സുർജെവാല ആവശ്യപ്പെട്ടു. ഇടപാടിനെ കുറിച്ചുള്ള എല്ലാ വശങ്ങളും സുപ്രീംകോടതി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന് അനുകൂലമായ വിവരങ്ങൾ മാത്രമാണ് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇടപാട് സംബന്ധിച്ച മുഴുവൻ ഫയലുകളും കുറിപ്പുകളും പരിശോധിക്കാൻ ജെ.പി.സി അന്വേഷണത്തിലൂടെ സാധിക്കുമെന്നും രൺദീവ് സുർജെവാല വ്യക്തമാക്കി.

ഇടപാട് ജെ.പി.സി അന്വേഷിക്കണമെന്ന നിലപാട് ശരിവെക്കുന്നതാണ് കോടതി വിധിയെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.

Tags:    
News Summary - rafale deal randeep surjewala congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.