ന്യൂഡൽഹി: നുണ പറച്ചിൽ നിർത്തി, റഫാൽ വിമാന കരാർ റിലയൻസിെന ഏൽപിച്ചതിനെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി)യുെട അന്വേഷണം നേരിടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ചെയ്യേണ്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദാസോൾട്ട് ഏവിയേഷൻ റിലയൻസുമായി ചേർന്നതിനു പിന്നിൽ ഫ്രഞ്ച് സർക്കാറോ മോദി സർക്കാറോ പങ്കുവഹിച്ചിട്ടില്ലെന്ന അരുൺ ജെയ്റ്റ്ലിയുടെ വിശദീകരണത്തിനെതിരെയാണ് രാഹുൽ വീണ്ടും രംഗത്തുവന്നത്.
ഫ്രഞ്ച് മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് മോദി സർക്കാറിെനതിെര നടത്തിയ ആദ്യ പ്രസ്താവന ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സ്വന്തം പ്രസ്താവനക്ക് വിരുദ്ധമായ കാര്യമാണ് പിന്നീട് പറഞ്ഞതെന്നും ജെയ്റ്റ്ലി പറഞ്ഞു. മോദി സർക്കാർ ആവശ്യപ്പെട്ടതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ തെരഞ്ഞെടുക്കുകയല്ലാതെ ദാസോൾട്ട് ഏവിയേഷന് മറ്റു വഴിയില്ലായിരുന്നുവെന്ന് ഫ്രാങ്സ്വ ഒാലൻഡിെൻറ വെളിപ്പെടുത്തലാണ് വിവാദമായത്. ഒാലൻഡിെൻറ ഭാര്യയും ഫ്രഞ്ച് നടിയുമായ ജൂലി ഗയേയുടെ സിനിമാനിർമാണ കമ്പനിയുമായി ചേർന്ന് റിലയൻസ് ഫ്രഞ്ച് സിനിമയുണ്ടാക്കിയത് റഫാൽ ഇടപാടിൽ കരാർ ഉറപ്പിക്കാനായിരുന്നുവെന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
Mr Jetlie’s speciality is his ability to spin “2 truths”, or lies, with fake self righteousness & indignation to defend the indefensible. It’s high time he, the RM & our PM stop lying and call a JPC to establish the full, uncorrupted truth about the #RafaleScam. pic.twitter.com/iQxrV5ooN5
— Rahul Gandhi (@RahulGandhi) September 23, 2018
ആദ്യ പ്രസ്താവനക്കു വിരുദ്ധമായ രണ്ടാം പ്രസ്താവനയാണ് ശരിയെന്ന നിലപാടാണ് ജെയ്റ്റ്ലി സ്വീകരിച്ചത്. ദാസോൾട്ട് ഏവിയേഷനും റിലയൻസും പങ്കാളികളായതാണ്. ഒാലൻഡ് ആദ്യം നടത്തിയ പ്രസ്താവനയെ ഫ്രഞ്ച് സർക്കാറും ദാസോൾട്ടും തള്ളിപ്പറഞ്ഞതാണ്. യു.പി.എ കാലത്തുതന്നെ ധാരണപത്രം ഒപ്പിട്ടതാണ് -െജയ്റ്റ്ലി ചൂണ്ടിക്കാട്ടി.ഇതേ തുടർന്നാണ് അഴിമതി പുരളാത്ത സത്യം പുറത്തുകൊണ്ടുവരാൻ സംയുക്ത പാർലമെൻററി സമിതി അന്വേഷണത്തിന് ഉത്തരവിടണമെന്ന വാദവുമായി രാഹുൽ രംഗത്തുവന്നത്. രണ്ടു സത്യങ്ങളോ കള്ളമോ സ്വന്തം ശരിയോടു ചേർത്ത് ചുറ്റിക്കാൻ കഴിവുള്ളയാളാണ് ജെയ്റ്റ്ലി. നീതീകരിക്കാനാകാത്തവയെ പ്രതിരോധിക്കാൻ ധാർമിക രോഷം കൊള്ളുന്നയാളുമാണ് -രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.