റഫാൽ: വിധിയിലെ പിഴവ്​ തിരുത്തണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട്​ നൽകിയ ഹരജികൾ തള്ളിയ സുപ്രീംകോടതി വിധിയിലെ പിഴവ്​ തിരുത്തണമെന്ന്​ കേന്ദ്രസസർക്കാർ. റഫാൽ വിധിയിലെ 25ാമത്തെ പാരഗ്രാഫിൽ ഇതുമായി ബന്ധപ്പെട്ട സി.എ.ജ ി റിപ്പോർട്ട്​ പബ്ലിക്ക്​ അക്കൗണ്ട്​സ്​ കമ്മിറ്റി പരിശോധിച്ചുവെന്ന പരാമർശമുണ്ട്​. ഇതിനെതിരെയാണ്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്​.

36 റഫാൽ വിമാനങ്ങൾ വാങ്ങിയതിൽ ക്രമക്കേടില്ലെന്ന്​ സി.എ.ജി അറിയിച്ചുവെന്നും ഇത്​ പി.എ.സി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു പരാമർശം. ഇതിനെതിരെ പ്രതിപക്ഷ നേതാവ്​ മല്ലിഗാർജുൻ ഖാർഗെ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്​.

റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുമെന്ന്​ കോൺഗ്രസ്​ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Rafale Row: Govt Moves SC Seeking to Correct 'Misinterpretation' Over CAG Report-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.