ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യം ദുരന്തമാവുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധ ി അംഗീകരിച്ചതായി പി.സി.സി അധ്യക്ഷൻ സോമൻ മിത്ര. ജനാധിപത്യ മേതതര കക്ഷികളുമായി സഖ്യമുണ്ടാക്കാൻ രാഹുൽ അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിൽ അത് ദുരന്തമാകുമെന്ന നിലപാട് പാർട്ടി പ്രസിഡൻറ് അംഗീകരിച്ചു. തെരഞ്ഞെടുപ്പിനായി പദ്ധതി തയാറാക്കാൻ രാഹുൽ നിർദേശിച്ചു. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും മിത്ര പറഞ്ഞു.
ജനാധിപത്യ മതേതര കക്ഷികളുമായി കോൺഗ്രസ് ചർച്ച നടത്തും. ഇടതുപാർട്ടികളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. അതേസമയം, കോൺഗ്രസും-സി.പി.എമ്മും തമ്മിൽ സഖ്യമുണ്ടാക്കില്ലെന്നാണ് സൂചന. പരസ്പര ധാരണയോടെ ഇരു പാർട്ടികളും തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.