രാഹുൽ ഗാന്ധിക്ക് ഇന്ന് 54ാം ജന്മദിനം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് 54ാം ജന്മദിനം. രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും പാർട്ടി പ്രവർത്തകരും രാഹുലിന് ആശംസ നേർന്നു.


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുലിന് ആശംസ നേർന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കേൾക്കപ്പെടാതെ പോകുന്ന ദശലക്ഷക്കണക്കിനാളുകളുടെ ശബ്ദത്തോടുള്ള ദൃഢമായ അനുകമ്പയും താങ്കളെ വ്യത്യസ്തനാക്കുന്നുവെന്ന് ഖാർഗെ ആശംസയിൽ പറഞ്ഞു.


സന്തോഷം നിറഞ്ഞ ഒരു വർഷമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള അർപ്പണബോധം രാഹുലിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശംസയിൽ പറഞ്ഞു. വരുംനാളുകളിലും മുന്നേറാനും വിജയിക്കാനും കഴിയട്ടെയെന്ന് അദ്ദേഹം എക്സിൽ പറഞ്ഞു.


‘എല്ലായ്‌പ്പോഴും എന്റെ സുഹൃത്ത്, സഹയാത്രികനും, വഴികാട്ടിയും, തത്ത്വചിന്തകൻ, നേതാവുമാണ്’ രാഹുലെന്ന് സഹോദരി പ്രിയങ്ക ഗാന്ധി എക്സിൽ എഴുതി. നിങ്ങളെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു. ജീവിതത്തെയും പ്രപഞ്ചത്തെയും എല്ലാറ്റിനെയും കുറിച്ചുള്ള അതുല്യമായ വീക്ഷണ പാത പ്രകാശിപ്പിക്കുന്ന എന്റെ പ്രിയ സഹോദരന് ജന്മദിനാശംസകൾ എന്നും പ്രിയങ്ക പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 


ഡൽഹിയിലെ നമ്പർ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ ബാനറുകളുയർത്തി ആഘോഷപ്രകടനം നടത്തി. പാർട്ടി ആസ്ഥാനത്തും ജന്മദിനാഘോഷം നടന്നു. 


Tags:    
News Summary - Rahul Gandhi celebrates 54th birht day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.