മോദി ആന്ധ്രക്ക് കള്ള വാഗ്ദാനം നൽകിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആന്ധ്രയിൽ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ള വാഗ്ദാനം നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹു ൽ ഗാന്ധി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന വാഗ്ദാനം മോദി പാലിച്ചില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പ്രത്യേക പദ വി നൽകുമെന്നും രാഹുൽ വ്യക്തമാക്കി.

രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനാണ്. റഫാൽ ഇടപാട് വഴി അംബാനിക്ക് 30,000 നൽകി. ഇതിന്‍റെ കൂടുതൽ തെളിവുകൾ അനു ദിനം പുറത്തുവരികയാണെന്നും രാഹുൽ പറഞ്ഞു.

ഏത് സംസ്ഥാനത്ത് പോയാലും മോദി കള്ളം പ റയുന്നു. മോദിയുടെ വിശ്വാസം നഷ്ടപ്പെട്ടു. ബി.െജ.പിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

സംസ്​ഥാനത്തിന്​ പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന് പിന്തുണ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ എട്ടിന് ആന്ധ്ര ഭവനിൽ തുടങ്ങിയ സത്യഗ്രഹത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ, എം.എൽ.എമാർ, ടി.ഡി.പി എം.പിമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. സംസ്ഥാനത്തോട് തുടരുന്ന കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം തന്നെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ നിന്ന് നായിഡുവിന്‍റെ ടി.ഡി.പി ഇറങ്ങിപ്പോയിരുന്നു.

Tags:    
News Summary - Rahul Gandhi Chandrababu Naidu begins hunger strike -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.