കർണാടക എം.പിമാരുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിൽനിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.പിമാരുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി. വെള്ളിയാഴ്ച ബംഗളൂരുവിലെത്തിയ അദ്ദേഹം ക്വീൻസ് റോഡിലെ ഭാരത് ​ജോഡോ ഭവനിലാണ് കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജവാല തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

ഒമ്പതു എം.പിമാരെയും വിജയത്തിൽ അഭിനന്ദിച്ച രാഹുൽഗാന്ധി, രാജ്യത്തെ അനീതിക്കെതിരെ ലോക്സഭയിൽ ശബ്ദിക്കണമെന്ന് ഉപദേശിച്ചു.

ബംഗളൂരുവിനെക്കാളും ഡൽഹിയെക്കാളും കൂടുതൽ മണ്ഡലത്തിലെ ജനങ്ങളുമായാണ് ബന്ധം നിലനിർത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും തങ്ങൾക്കു വോട്ടുചെയ്യാത്തവരുടെ മനസ്സുകൂടി പ്രവർത്തനങ്ങൾകൊണ്ട് കീഴടക്കണമെന്നും രാഹുൽ ഗാന്ധി എം.പിമാരോട് പറഞ്ഞതായി ഡി.​കെ. ശിവകുമാർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rahul Gandhi held discussions with Karnataka MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.