ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുമ്പോൾ വിശദീകരണവുമായി ബി.ജെ.പി രംഗത്ത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കേന്ദ്ര സർക്കാറല്ലെന്നും കോടതിയാണെന്നുമാണ് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയുടെ പക്ഷം. അത് നിയമ വ്യവസ്ഥയാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കേന്ദ്ര സർക്കാറല്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കോടതിയാണ്. അദ്ദേഹം ഒ.ബി.സി സമുദായത്തിനെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ചു. അതിലുണ്ടായ കോടതി വിധിയുടെ അനന്തരഫലമായാണ് അദ്ദേഹം അയോഗ്യനായത്. ഇതൊരു നിയമ വ്യവസ്ഥയാണ്. അതിൽ രാഷ്ട്രീയമില്ല.’ -ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മോദി അമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു വർഷത്തെ തടവു ശിക്ഷയാണ് ഗുജറാത്തിലെ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് വിധിച്ചത്. ശിക്ഷാ വിധി വന്നതിനു പിറ്റേ ദിവസം തന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.