ന്യൂഡൽഹി: റെയിൽവേയുടെ പ്രവർത്തനച്ചെലവും വരുമാനവും തമ്മിലെ അന്തരം കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്.
2017-18 വർഷത്തിൽ റെയിൽവേയുടെ പ്രവർത്തന അനുപാതം 98.44 ശതമാനമാണെന്ന് പാർലമെൻറിൽ വെച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് 100 രൂപ വരുമാനമുണ്ടെങ്കിൽ ചെലവ് 98.44 രൂപയാണെന്ന്. കാര്യക്ഷമതയിൽ റെയിൽവേയുടെ യഥാർഥ മുഖം പ്രകടമാക്കുന്നതാണ് റിപ്പോർട്ട്.
പ്രവർത്തനച്ചെലവും യാത്രക്കാർക്കും കോച്ചുകൾക്കുമുള്ള സേവനങ്ങളും റെയിൽവേക്ക് താങ്ങാവുന്നതിനപ്പുറമാണ്. ലാഭത്തിെൻറ 95 ശതമാനവും പ്രവർത്തന നഷ്ടം നികത്താനാണ് നീക്കിവെക്കുന്നത്. മിച്ച വരുമാനം 66.10 ശതമാനമാണ് കുറഞ്ഞത്.
2016-17ൽ 4913 കോടി ഉണ്ടായിരുന്ന മിച്ചവരുമാനം 2017-18ൽ 1665.61 കോടിയായി. ആഭ്യന്തര വരുമാന വർധനക്ക് നടപടി സ്വീകരിക്കേണ്ട അനിവാര്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.