ലോക്കോ പൈലറ്റും സഹ പൈലറ്റും ​മൊബൈൽ ഫോണിൽ ക്രിക്കറ്റ് കണ്ടു; ആന്ധ്രയിലെ ട്രെയിൻ അപകടത്തെ കുറിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ 14 യാത്രക്കാരുടെ ജീവനെടുത്ത ട്രെയിൻ അപകടത്തിന്റെ കാരണം പരാമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അന്നേ ദിവസം വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. ഹൗറ-ചെന്നൈ പാതയിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിൽ പിന്നിൽ ഇടിക്കുകയായിരുന്നു. 50 ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇന്ത്യൻ റെയിൽവേയിൽ പുതിയ സുരക്ഷ നടപടികളെ കുറിച്ച് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ആന്ധ്രയിലെ ട്രെയിൻ അപകടത്തെ കുറിച്ച് സൂചിപ്പിച്ചത്.

ലോക്കോ പൈലറ്റും കോ പൈലറ്റും ​മൊബൈലിൽ ക്രിക്കറ്റ് കാണുന്നതിനിടെ ശ്രദ്ധതെറ്റി. ട്രെയിൻ ഓടിക്കുമ്പോൾ പരിപൂർണ ശ്രദ്ധ അതിൽമാത്രമായിരിക്കണമെന്ന രീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾക്കാണ് മുൻഗണനകൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ട്രെയിൻ അപകടത്തിന്റെയും മൂല കാരണം കണ്ടെത്താൻ ശ്രമിച്ച് അത് പരിഹരിക്കാനുള്ള ശ്രമം തുടരും. സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. അന്നത്തെ അപകടത്തിൽ രണ്ട് ജീവനക്കാരും മരിച്ചിരുന്നു.

Tags:    
News Summary - Railway minister on Andhra train collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.