ന്യൂഡൽഹി: റെയിൽവേയിൽ തിരക്കിനനുസരിച്ച് നിരക്കുകളിൽ വ്യത്യാസംവരുന്ന ഫ്ലക്സി സംവിധാനത്തിൽ മാറ്റംവരുത്താൻ കേന്ദ്രം ആലോചിക്കുന്നതായി മന്ത്രി പിയൂഷ് ഗോയൽ. ഇതിലൂടെ വരുമാനം വർധിപ്പിക്കാനും പരമാവധി സീറ്റുകളിൽ ബുക്കിങ് ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കാലഹരണെപ്പട്ട സിഗ്നൽ സംവിധാനം ഒഴിവാക്കും. പകരം നൂതന സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തും. അടുത്ത ആറുവർഷത്തിനുള്ളിൽ ഇൗ പദ്ധതി പൂർത്തിയാക്കും. ഫ്ലക്സി നിരക്ക് സംവിധാനം പരിഷ്കരിക്കുന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
ചില സീസണുകളിൽ ടിക്കറ്റിന് പതിവിലും കുറഞ്ഞ നിരക്കാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകത. സാേങ്കതികവിദ്യയുടെ സഹായത്തോടെ ടിക്കറ്റ് നിരക്കുകൾ സ്വാഭാവികമായി ക്രമീകരിക്കുന്ന രീതിയാണ് അവലംബിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.