മുംബൈ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് 2019ൽ സെൻട്രൽ റെയിൽവേയിലെ ടി.ടി.ഇ പിഴയായി ഈടാക്കിയത് ഒന ്നരക്കോടിയോളം. ഫ്ലയിങ് സ്ക്വാഡ് അംഗമായ എസ്.ബി. ഗാലന്തെ എന്ന ടിക്കറ്റ് പരിശോധകനാണ് ഒരു വർഷം കൊണ്ട് ഇത്രവലിയ തുക ടിക്കറ്റില്ലാ യാത്രികരിൽ നിന്നും ഈടാക്കിയത്.
22,680 പേരിൽ നിന്നാണ് ഗാലന്തെ ഈ തുക പിഴയീടാക്കിയത്. സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമ്മാനിച്ച ടി.ടി.ഇയാണ് ഇദ്ദേഹം.
സെൻട്രൽ റെയിൽവേയിലെ മറ്റ് മൂന്ന് ടി.ടി.ഇമാർ കൂടി ഒരു കോടിയിലേറെ തുക കഴിഞ്ഞ വർഷം പിഴയീടാക്കിയെന്ന് അധികൃതർ അറിയിച്ചു.
റെയിൽവേക്ക് മികച്ച വരുമാനം നേടിക്കൊടുത്ത ടി.ടി.ഇമാരെ ജനറൽ മാനേജർ കാഷ് അവാർഡ് നൽകി അനുമോദിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഒാഫിസർ പറഞ്ഞു.
2019ൽ സെൻട്രൽ റെയിൽവേക്ക് 192.51 കോടി രൂപയാണ് പിഴയിനത്തിൽ വരുമാനം ലഭിച്ചത്. 2018ൽ ഇത് 168.3 കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.