രാജ്​ കുന്ദ്രക്ക്​ ജാമ്യം നിഷേധിച്ചു; ജയിലിൽ തുടരും

മുംബൈ: ​നീലച്ചിത്ര കേസിൽ പിടിയിലായ വ്യവസായിയും ബോളിവുഡ്​ നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്​ കുന്ദ്ര ജയിലിൽ തുടരും. മജിസ്​ട്രേറ്റ്​ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെതിരെ നൽകിയ അപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ്​ ജാമ്യം നിഷേധിച്ചത്​.

മജിസ്​ട്രേറ്റ്​ ഉത്തരവിൽ തെറ്റില്ലെന്ന്​ കോടതി വ്യക്​തമാക്കി. ജൂ​ൈല 19നാണ്​ കുന്ദ്രയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. നീലച്ചിത്ര ​നിർമാണത്തിലെ പങ്ക്​ ആരോപിച്ചായിരുന്നു നടപടി. എന്നാൽ, സമാന സ്വഭാവമുള്ള വിഡിയോകൾ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ ലഭ്യമാണെന്നും ഇത്​ നീലച്ചിത്ര പരിധിയിൽ വരില്ലെന്നുമാണ്​ കുന്ദ്രയുടെ വാദം.

അറസ്റ്റിനു ശേഷം നിരവധി ​തവണ കോടതി കയറിയിട്ടും ഇതുവരെ ജാമ്യം അനുവദിക്കപ്പെട്ടിട്ടില്ല. 

Tags:    
News Summary - Raj Kundra, Shilpa Shetty's Husband, To Stay In Jail; Court Rejects Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.