മുംബൈ: നീലച്ചിത്ര നിർമാണ വിതരണ കേസിൽ തെളിവ് നശിപ്പിക്കാൻ തുടങ്ങിയതിനാലാണ് വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെയും റയാൻ തോർപെയെയും പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബോംബൈ ഹൈകോടതിയിൽ.
രാജ് കുന്ദ്രയുടെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി രണ്ടു ആപ്പുകളിലെ 51 നീലച്ചിത്രങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കുന്ദ്രയും തോർപെയും വാട്സ്ആപ് ചാറ്റുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്ത് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അറസ്റ്റെന്നും പബ്ലിക് പ്രോസിക്യൂട്ടർ അരുണ പൈ കോടതിയെ അറിയിച്ചു.
അറസ്റ്റിലാതോടെ കുന്ദ്രയുടെ അഭിഭാഷകൻ അബാദ് പോണ്ട വഴി ബോംബൈ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി. ഈ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് വീണ്ടും വാദം കേൾക്കാനായി മാറ്റി.
അന്വേഷണത്തിൽ സഹകരിക്കുന്നതിന് പകരം തെളിവ് നശിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. തെളിവ് നശിപ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഒഴിവാക്കാനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
'പൊലീസ് നടത്തിയ പരിശോധനയിൽ ഹോട്ട്ഷോട്ട്, ബോളി ഫെയിം എന്നീ ആപ്പുകളിലെ 51 വിഡിയോകൾ ലഭിച്ചു. കൂടാതെ കുന്ദ്രയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, സ്റ്റോറേജ് ഏരിയ നെറ്റ്വർക്ക് എന്നിവയിൽനിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.