ജയ്പുർ: കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കാർഷിക വായ്പകൾ എഴുതിത്ത ള്ളാനുള്ള ആദ്യഘട്ട നടപടികൾ രാജസ്ഥാനിൽ ആരംഭിച്ചു. ഇതിനായി ജില്ലതലങ്ങളിൽ ക്യാമ ്പുകൾ തുടങ്ങി. ശിർശി റോഡിൽ നടന്ന ചടങ്ങിൽ കർഷകർക്ക് ‘വായ്പമുക്ത സർട്ടിഫിക്കറ്റ്’ നൽകി ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നൽകിയതുപ്രകാരം അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ അത് നടപ്പാക്കാൻ തീരുമാനമെടുത്തു.
മുൻ ബി.ജെ.പി സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുകയായിരുന്നുവെന്നും സചിൻ പൈലറ്റ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്നും ഭൂവികസന ബാങ്കുകളിൽനിന്നും കർഷകർ എടുത്ത വായ്പകളാണ് എഴുതിത്തള്ളുന്നത്. മറ്റ് വാണിജ്യ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളിൽ രണ്ടുലക്ഷം വരെ എഴുതിത്തള്ളാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ബാങ്ക് അധികൃതരുമായി സർക്കാർ ചർച്ച നടത്തിവരികയാണ്. പദ്ധതിയുടെ അടുത്തഘട്ടത്തിൽ ഇത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.